സ്വാതി തിരുനാൾ സംഗീത കോളേജിൽ താത്കാലിക ഒഴിവുകൾ

155

ശ്രീ. സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വോക്കൽ വിഭാഗത്തിൽ ഒഴിവുളള മൂന്ന് തസ്തിക കളിലേക്കും സംസ്‌കൃത വിഭാഗത്തിൽ ഒഴിവുളള ഒരു തസ്തികയിലേക്കും അതിഥി അദ്ധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ച്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 18ന് രാവിലെ 11 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം.

ഡാൻസ് വിഭാഗത്തിൽ ഗസ്റ്റ് ലക്ച്ചറർ, സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം തസ്തികകളിലും താത്ക്കാലിക ജീവനക്കാരെ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ച്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 19ന് രാവിലെ 11ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ അസ്സലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

NO COMMENTS