കോളേജ് വിദ്യാർത്ഥികൾക്ക് ടെലികൗൺസിലിംഗ് 25 മുതൽ

52

തിരുവനന്തപുരം : സംസ്ഥാനത്ത് കോളേജുകൾ തുറന്ന് പ്രവർത്തിക്കാനാകാത്ത സാഹചര്യത്തിൽ കോളേജ് വിദ്യാ ർത്ഥികൾക്ക് ജീവനി – സൈക്കോളജി കൗൺസിലർമാർ മുഖേന ടെലിഫോണിൽ കൗൺസിലിംഗ് ലഭ്യമാക്കും.

എല്ലാ കോളേജ് വിദ്യാർത്ഥികൾക്കും ശനിയാഴ്ച വരെ ദിവസവും രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ സൈക്കോളജി കൗൺസിലർമാരുടെ സേവനം ഉപയോഗപ്പെടുത്താം. കൗൺസിലർമാരുടെ ജില്ല തിരിച്ചുളള വിവരം www.collegiateedu.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

NO COMMENTS