ലീ ഇക്കോ ടിവികള്‍ ഇന്ത്യന്‍ വിപണിയില്‍

215

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ചൈനീസ് കമ്പനി ലീ ഇക്കോയുടെ ടെലിവിഷനുകള്‍ ഇന്ത്യയില്‍ ഇറക്കി. ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന സ്മാര്‍ട്ട് ടെലിവിഷനുകളുടെ ഭാവി തന്നെ മാറ്റിമറിക്കുന്നതാണ് ലീഇക്കോയുടെ ടിവികള്‍ എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.
ആഗസ്ത് 5നാണ് പുതിയ ടെലിവിഷനുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഓണ്‍ലൈനായും, ഓഫ് ലൈനായും ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. ഒരേ സമയം ഇന്‍റര്‍നെറ്റിനും, വിനോദത്തിനും ഉപയോഗിക്കാവുന്ന ഇക്കോ സിസ്റ്റമാണ് ഫോണിന് ഉള്ളത് എന്നാണ് ലീ-ഇക്കോ പറയുന്നത്.
സൂപ്പര്‍ 3 മാക്സ് 65, സൂപ്പര്‍ മാക്സ്3 എക്സ് 65, സൂപ്പര്‍ 3എക്സ് 55 എന്നീ മോഡല്‍ ടിവികളാണ് ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 59790 രൂപ മുതലാണ് ടിവിയുടെ വില ആരംഭിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ടിവികള്‍ പ്രവര്‍ത്തിക്കുക.

NO COMMENTS

LEAVE A REPLY