അധ്യാപകദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

177

തിരുവനന്തപുരം: ദേശീയ അധ്യാപകദിനാഘോഷവും സംസ്ഥാന അധ്യാപക അവാര്‍ഡ് വിതരണവും ഇന്നു വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.വിദ്യാരംഗം കലാസാഹിത്യ പുരസ്കാര വിതരണം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വഹിക്കും. പ്രഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡുകള്‍ മേയര്‍ വി.കെ.പ്രശാന്ത് വിതരണം ചെയ്യും. മികച്ച പി.ടി.എകള്‍ക്കുളള അവാര്‍ഡ് വിതരണം എം.പിമാരായ ഡോ. ശശി തരൂര്‍, ഡോ.എ. സന്പത്ത് എന്നിവര്‍ നിര്‍വഹിക്കും.