പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച വിദ്യാര്‍ത്ഥിക്ക് അധ്യാപകന്‍റെ ക്രൂരമര്‍ദ്ദനം

176

കണ്ണൂര്‍: പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച വിദ്യാര്‍ത്ഥിക്ക് അധ്യാപകന്‍റെ ക്രൂരമര്‍ദ്ദനം. കണ്ണൂര്‍ ഫിഷറീസ് സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയെയാണ് അധ്യാപകന്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെ പരാതിയില്‍ സലീഷ് എന്ന അധ്യാപകനെതിരെ കേസെടുത്തു.
ഫിഷറീസ് സ്കൂളില്‍ ഹോസ്റ്റലില്‍ താമസിച്ച്‌ പഠിച്ചിരുന്ന വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദനത്തിനിരയായത്. പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് അധ്യാപകന്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നതായി വിദ്യാര്‍ത്ഥി പറഞ്ഞു. എന്നാല്‍ അധ്യാപകന്‍റെ ഇംഗിതം നിരസിച്ചതോടെ ഇയാള്‍ ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.
കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് രക്ഷിതാക്കള്‍ വിവരം അറിഞ്ഞത്.