തമിഴ്നാട്‌ മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി സത്യപ്രതിജ്ഞ ചെയ്തു

297

ചെന്നൈ • തമിഴ്നാട്‌ മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്നു രാവിലെയാണ് ശശികലയുടെ വിശ്വസ്തനായ പളനിസാമിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ക്ഷണിച്ചത്. 15 ദിവസത്തിനകം പളനിസാമി സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ തമിഴ്നാട്ടിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി. മന്ത്രിസഭയില്‍ 31 മന്ത്രിമാരാകും ഉണ്ടാകുക. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ കെ.എ. സെങ്കോട്ടയ്യന്‍ പുതിയ വിദ്യാഭ്യാസ മന്ത്രിയാവും. കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്നത് 32 മന്ത്രിമാരായിരുന്നു.

NO COMMENTS

LEAVE A REPLY