തമിഴ്നാട്ടില്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്

161

ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്‍റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് ചേരുമെന്ന് സൂചന. സര്‍ക്കാരിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചാവും യോഗം ചര്‍ച്ച ചെയ്യുക. പാര്‍ട്ടിയുടേയും സര്‍ക്കാരിന്‍റെയും മുഖമായിരുന്ന ജയലളിതയുടെ മരണത്തോടെ ദിശാബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് പനീര്‍ശെല്‍വം നേതൃത്വത്തില്‍ സര്‍ക്കാരിന് പ്രവര്‍ത്തിച്ച്‌ തുടങ്ങേണ്ടത്. ജയലളിതയ്ക്ക് പകരം മുഖ്യമന്ത്രിയായി പനീര്‍ശെല്‍വത്തെ തെരഞ്ഞെടുത്തെങ്കിലും പാര്‍ട്ടിയെ നയിക്കാന്‍ ആര് എന്ന ചോദ്യം അവശേഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പല അഭ്യൂഹങ്ങളും കേള്‍ക്കുന്നുണ്ട്. തമിഴ് സിനിമാതാരങ്ങളുടെ ഉള്‍പ്പെടെ പേരുകള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. ജയലളിതയുടെ ഉറ്റതോഴി ശശികല പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.

NO COMMENTS

LEAVE A REPLY