ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ സ്ഥാനത്തുനിന്നു ടി.വി. അനുപമയെ മാറ്റി

206

തിരുവനന്തപുരം • ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ സ്ഥാനത്തുനിന്നു ടി.വി. അനുപമയെ മാറ്റി. പകരം സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടറായാണ് നിയമനം. വിമുക്തി പ്രോജക്ടിന്‍റെ അധികചുമതലയും അവര്‍ക്കുണ്ടാകും. നവജ്യോത് ഖോസയെയാണ് പുതിയ ഭക്ഷ്യസുരക്ഷ കമ്മിഷണര്‍. അദ്ദേഹത്തിന് കേരള മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡയറക്ടറുടെ അധിക ചുമതല കൂടിയുണ്ടാകും. ഐടി മിഷന്‍ ഡയറക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും. സിവില്‍ സപ്ളൈസ് വകുപ്പ് ഡയറക്ടറായി വി. രതീശനെയും പഞ്ചായത്ത് ഡയറക്ടറായി പി. ബാലകിരണിനെയും നിയമിച്ചു. അദ്ദേഹത്തിന് കേരള ലോക്കല്‍ ഗവണ്‍മെന്‍റ് സര്‍വ്വീസ് ഡെലിവറി പ്രൊജക്ടിന്‍റെ അധിക ചുമതല കൂടിയുണ്ട്. മിനി ആന്‍റണിയെ സിവില്‍ സപ്ലൈസ് കമ്മീഷണറായും നിയമിച്ചു.