ടി പി സെന്‍കുമാറിനെ നീക്കിയത് ഹൈക്കോടതി ശരിവെച്ചു

167

കൊച്ചി: ടി പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് തലവന്റെ ചുമതലയില്‍ നിന്ന് സര്‍ക്കാര്‍ നീക്കിയത് ഹൈക്കോടതി ശരിവെച്ചു. ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയ നടപടി ചോദ്യം ചെയ്ത് സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. നേരത്തെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും സര്‍ക്കാര്‍ നടപടി ശരിവെച്ചിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു സെന്‍കുമാറിന്റെ ഹര്‍ജി. പുറ്റിങ്ങല്‍, ജിഷ കേസുകളില്‍ സെന്‍കുമാറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായും ഇത് പൊതുസമൂഹത്തില്‍ പൊലീസിനെക്കുറിച്ച അവമതിപ്പ് ഉണ്ടാക്കിയെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മതിയായ കാരണമില്ലാതെ തന്നെ നീക്കിയത് ചട്ടവിരുദ്ധമെന്നായിരുന്നു സെന്‍കുമാറിന്റെ ആക്ഷേപം.

NO COMMENTS

LEAVE A REPLY