ടാറ്റ സ്റ്റീല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ നീക്കി

199

മുംബൈ: ടാറ്റ സ്റ്റീല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ നീക്കി. വെള്ളിയാഴ്ച മുംബൈയില്‍ നടന്ന ബോര്‍ഡ് മീറ്റിങ്ങിലാണ് ഇദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. മുന്‍ എസ്.ബി.ഐ തലവന്‍ ഒ.പി. ഭട്ടാണ് പകരക്കാരനായി എത്തുന്നത്. ബോര്‍ഡ് ഡയറക്ടര്‍മാരായ സൈറസ് മിസ്ത്രിയേയും നുസ്ലി വാഡിയയേയും സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഡിസംബര്‍ 21 ന് ബോര്‍ഡംഗങ്ങളുടെ യോഗം ചേരാനും വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് മീറ്റിങ്ങില്‍ തീരുമാനമെടുത്തു. കഴിഞ്ഞ മാസം അപ്രതീക്ഷിതമായി സൈറസ് മിസ്ത്രിയെ ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് നിന്ന് മാറ്റിയിരുന്നു. ടാറ്റാ ഗ്രൂപ്പിലെ മറ്റ് കമ്ബനികളില്‍ നിന്ന് മിസ്ത്രിയെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി.

NO COMMENTS

LEAVE A REPLY