സിറിയയില്‍ വിവാഹ ചടങ്ങിനിടെ ചാവേര്‍ സ്ഫോടനം: 30 മരണം

201

ദമാസ്കസ്: സിറിയയില്‍ ഒരു കുര്‍ദിഷ് വിവാഹ ചടങ്ങിനിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 30 പേര്‍ മരിച്ചു. 90 പേര്‍ക്ക് പരിക്കേറ്റു. സിറിയയിലെ വടക്ക്കിഴക്കന്‍ സംസ്ഥാനമായ ഹസാഖിലാണ് സംഭവംവിവാഹ വേദിയിലേക്ക് എത്തിയ ചാവേര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ് അതുകൊണ്ട് തന്നെ മരണനിരക്ക് ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സിറിയന്‍ സര്‍ക്കാരിന്റെയും കുര്‍ദിഷ് സേനയുടെയും നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ചാവേര്‍ ആക്രമണമുണ്ടായത്.