സി​റി​യ​യി​ല്‍ ​30 ദി​വ​സ​ത്തെ വെ​ടി​നി​ര്‍​ത്ത​ലിന് യു​എ​ന്‍ ര​ക്ഷാ സ​മി​തി​യു​ടെ അം​ഗീ​കാ​രം

258

ഡ​മാ​സ്ക​സ് : സി​റി​യ​യി​ല്‍ ഒ​രു മാ​സ​ത്തെ വെ​ടി​നി​ര്‍​ത്ത​ലിന് യു​എ​ന്‍ ര​ക്ഷാ സ​മി​തി​യു​ടെ അം​ഗീ​കാ​രം. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും എ​ത്തി​ക്കുന് വേണ്ടിയാണ് വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. സി​റി​യ​ന്‍ സേ​ന വ​ള​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ല്‍ ഗൂ​ട്ടാ​യി​ലെ നാ​ലു ല​ക്ഷം വ​രു​ന്ന ജ​ന​ങ്ങ​ള്‍​ക്കു പു​റ​ത്തേക്ക് ര​ക്ഷ​പ്പെ​ടാ​നാ​കു​ന്നി​ല്ല. പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നും മ​റ്റു സ​ഹാ​യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നും വേണ്ടിയാണ് ഒ​രു മാ​സ​ത്തെ വെ​ടി​നി​ര്‍​ത്ത​ല്‍ അം​ഗീ​ക​രി​ച്ച​ത്. വി​മ​ത​കേ​ന്ദ്ര​മാ​യ കി​ഴ​ക്ക​ന്‍ ഗൂ​ട്ടാ​യി​ല്‍ സി​റി​യ​ന്‍ സേ​ന തു​ട​രു​ന്ന ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ മ​ര​ണം അ​ഞ്ഞൂ​റി​നു മു​ക​ളി​ലാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ബ​ഷാ​ര്‍ അ​ല്‍ അ​സാ​ദി​നെ​തി​രേ പോ​രാ​ടു​ന്ന വി​മ​ത​രു​ടെ അ​വ​സാ​ന ശ​ക്തി​കേ​ന്ദ്ര​മാ​യ ഗൂ​ട്ടാ​യി​ല്‍ അ​സാ​ദി​നെ പി​ന്തു​ണ​യ്ക്കു​ന്ന റ​ഷ്യ​യും ആ​ക്ര​മ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. എ​ന്നാ​ല്‍ ത​ങ്ങ​ള്‍​ക്കു ബോം​ബിം​ഗി​ല്‍ പ​ങ്കി​ല്ലെ​ന്നാ​ണ് റ​ഷ്യ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

NO COMMENTS