സിറിയയില്‍ ചാവേറാക്രമണം; 17 പേര്‍ കൊല്ലപ്പെട്ടു

188

ദമാസ്കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ പോലീസ് സ്റ്റേഷനുനേരെയുണ്ടായ ചാവേറാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബോംബുകളുമായി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച രണ്ട് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ പോലീസുകാരും സാധാരണക്കാരും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

NO COMMENTS