സിറിയയില്‍ വ്യോമാക്രമണങ്ങളില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

189

ദമാസ്ക്കസ് • സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്ലിബിലും അലപ്പോയിലുമുണ്ടായ വ്യോമാക്രമണങ്ങളില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. ഇദ്ലിബിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 55 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
അലപ്പോയില്‍ ഒന്‍പതു കുട്ടികളടക്കം 46 പേര്‍ മരിച്ചു. ജനീവയിലെ 13 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും വെടിനിര്‍ത്തല്‍ ധാരണ പ്രഖ്യാപിച്ച്‌ മണിക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം നടന്നത്.

NO COMMENTS

LEAVE A REPLY