സിറിയയില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു

200

ദമാസ്കസ്: സിറിയയിലെ ഐഎസ് ശക്തി കേന്ദ്രത്തില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. അല്‍ ബാബിലാണ് തുര്‍ക്കി സൈന്യം ആക്രമണം നടത്തിയത്. ഭീകരരുടെ താവളം ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടത്തിയതെന്ന് തുര്‍ക്കി സൈന്യം അവകാശപ്പെടുന്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന വ്യോമാക്രമണത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. ഐഎസ് ശക്തി കേന്ദ്രത്തില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം തുടരുകയാണ്.

NO COMMENTS

LEAVE A REPLY