സ്‌വൈപ്‌ എലൈറ്റ് പ്ലസ്; വില 6,999 രൂപ

235

സ്‌വൈപ്‌ ഇന്ത്യയില്‍ ഏറ്റവും പുതുതായി അവതരിപ്പിച്ച സ്മാര്‍ട്‌ഫോണ്‍ മോഡലാണ് എലൈറ്റ് പ്ലസ്. ഫ്‌ളിപ്കാര്‍ട്ട് വഴി മാത്രം വാങ്ങാന്‍ സാധിക്കുന്ന ഫോണിന് 6,999 രൂപയാണ് വില.

1920X1080 പിക്‌സല്‍ റിസൊല്യൂഷനുള്ള അഞ്ചിഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണ് എലൈറ്റ് പ്ലസിനുളളത്. പോറലേല്‍ക്കാത്ത തരത്തിലുള്ള ഡ്രാഗണ്‍ട്രെയില്‍ ഗ്ലാസ് സംരക്ഷണവുമുണ്ട്.

1.5 ഗിഗാഹെര്‍ട്‌സ് ശേഷിയുളള ക്വാല്‍കോം ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗന്‍ 615 പ്രൊസസര്‍, അഡ്രിനോ 405 ജിപിയു, രണ്ട് ജിബി റാം, 16 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് എന്നിവയാണിതിന്റെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷന്‍.
64 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകളെ പിന്തുണയ്ക്കുന്ന ഫോണിനൊപ്പം 100 ജി.ബി. ക്ലൗഡ് സ്‌റ്റോറേജ് സൗകര്യവും ലഭ്യമാണ്.

സാംസങിന്റെ 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും എട്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് എലൈറ്റ് പ്ലസിലുള്ളത്. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ സൈ്വപ്പിന്റെ സ്വന്തം ഫ്രീഡം ഒഎസുമുണ്ട്.

ഒടിജി പിന്തുണയോടു കൂടിയ ഡ്യുവല്‍ സിം ഫോണാണിത്. കണക്ടിവിറ്റിക്കായി 4ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് സംവിധാനങ്ങളാണുള്ളത്. ഊരിയെടുക്കാനാവാത്ത തരത്തിലുള്ള 3050 എംഎഎച്ച് ലി-അയണ്‍ ബാറ്ററി ഫോണിന് ഊര്‍ജം പകരുന്നു. നീല, വെള്ള നിറങ്ങളില്‍ സ്‌വൈപ്‌ എലൈറ്റ് പ്ലസ് ലഭ്യമാണ്.

NO COMMENTS

LEAVE A REPLY