സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം, മഹാത്മാ അയങ്കാളി പുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു

15

2020-21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി പദ്ധതി ആസൂത്രണ നിർവഹണത്തിന്റെയും ഭരണനിർവഹണ മികവിന്റെയും അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകുന്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മുൻനിരയിൽ വരുന്ന ജില്ലാ പഞ്ചായത്തുകളിൽ തിരുവനന്തപുരം ഒന്നാം സ്ഥാനവും കൊല്ലം രണ്ടാം സ്ഥാനവും നേടി.

ബ്ലോക്ക് പഞ്ചായത്തുകളിൽ പെരുമ്പടപ്പ്(മലപ്പുറം) ഒന്നാം സ്ഥാനവും മുഖത്തല(കൊല്ലം) രണ്ടാം സ്ഥാനവും ളാലം(കോട്ടയം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗ്രാമപഞ്ചായത്തുകളിൽ മുളന്തുരുത്തി(എറണാകുളം) ഒന്നാം സ്ഥാനവും എളവള്ളി(തൃശൂർ) രണ്ടാം സ്ഥാനവും മംഗലപുരം(തിരുവനന്തപുരം) മൂന്നാം സ്ഥാനവും നേടി. കോർപ്പറേഷനുകളിൽ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. നഗരസഭകളിൽ സുൽത്താൻ ബത്തേരി(വയനാട്) ഒന്നാം സ്ഥാനവും തിരൂരങ്ങാടി(മലപ്പുറം) രണ്ടാം സ്ഥാനവും നേടി.
ജില്ലാ തലത്തിൽ മികവു തെളിയിച്ച് ഒന്നും രണ്ടും സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തുകൾ

തിരുവനന്തപുരം 1.ചെമ്മരുത്തി, 2.കുളത്തൂർ
കൊല്ലം 1.ശൂരനാട് സൗത്ത്, 2.വെസ്റ്റ് കല്ലട
പത്തനംതിട്ട 1.തുമ്പമൺ, 2.ഇരവിപേരൂർ
ആലപ്പുഴ 1.വിയ്യപുരം, 2.തകഴി
കോട്ടയം 1.കുറവിലങ്ങാട്, 2.മരങ്ങാട്ടുപള്ളി
ഇടുക്കി 1.കുമളി, 2.മരിയാപുരം
എറണാകുളം 1.കുന്നുകര, 2.പാലക്കുഴ
തൃശൂർ 1.വള്ളത്തോൾനഗർ, 2.അളകപ്പനഗർ
പാലക്കാട് 1.വെള്ളിനേഴി, 2.ശ്രീകൃഷ്ണപുരം
മലപ്പുറം 1.മാറഞ്ചേരി, 2. തൃക്കലങ്ങോട്
കോഴിക്കോട് 1.വളയം, 2.പെരുമണ്ണ, മരുതോങ്കര
വയനാട് 1.മീനങ്ങാടി, 2.തരിയോട്
കണ്ണൂർ 1.പാപ്പിനിശ്ശേരി, 2. ചെമ്പിലോട്
കാസർഗോഡ് 1.ചെറുവത്തൂർ, 2.ബേഡഡുക്ക

സംസ്ഥാനതലത്തിൽ മഹാത്മാ അയ്യങ്കാളി പുരസ്‌കാരത്തിന് കൊല്ലം കോർപ്പറേഷൻ ഒന്നാം സ്ഥാനം നേടി. നഗരസഭകളിൽ താനൂർ നഗരസഭ (മലപ്പുറം) ഒന്നാം സ്ഥാനവും വൈക്കം നഗരസഭ (കോട്ടയം) രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതല മഹാത്മാ പുരസ്‌കാരത്തിന് പത്തനംതിട്ട ജില്ലയിലെ ഏഴംകുളം, കടമ്പനാട്, മൈലപ്ര, നെടുമ്പുറം, റാന്നി അങ്ങാടി, തലയാഴം, ആലപ്പുഴ ജില്ലയിലെ കരുവാറ്റ, മലപ്പുറം ജില്ലയിലെ എടപ്പാൾ എന്നീ ഗ്രാമപഞ്ചായത്തുകൾ അർഹരായി.

മഹാത്മാ പുരസ്‌കാരം ജില്ലാതലത്തിൽ നേടിയ ഗ്രാമപഞ്ചായത്തുകൾ

തിരുവനന്തപുരം: മാണിക്കൽ, കൊല്ലയിൽ
കൊല്ലം: എഴുകോൺ, കുമ്മിൾ, മയ്യനാട്, ശാസ്താംകോട്ട, ശൂരനാട് നോർത്ത്
പത്തനംതിട്ട: ഏഴംകുളം, കടമ്പനാട്, മൈലപ്ര, നെടുംപുറം, റാന്നി അങ്ങാടി
ആലപ്പുഴ: കരുവാറ്റ
എറണാകുളം: തിരുമാറാടി, കുന്നുകര
കോട്ടയം: തലയാഴം
ഇടുക്കി: രാജാക്കാട്
തൃശൂർ: കൊണ്ടാഴി
പാലക്കാട്: കൊടുവായൂർ, കേരളശ്ശേരി, കടമ്പഴിപ്പുറം, കാരാകുറുശ്ശി, പൂക്കോട്ടുകാവ്, തൃത്താല
മലപ്പുറം: എടപ്പാൾ
കോഴിക്കോട്: കായണ്ണ, നൊച്ചാട്, പനങ്ങാട്
വയനാട്: പൊഴുതന, മീനങ്ങാടി
കണ്ണൂർ: പെരിങ്ങോം-വയക്കര, എരഞ്ഞോളി
കാസർഗോഡ്: പനത്തടി

NO COMMENTS