വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ പേരാമംഗലം സിഐയ്ക്കു സസ്പെന്‍ഷന്‍

183

തൃശൂര്‍ • വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ പേരാമംഗലം സിഐയ്ക്കു സസ്പെന്‍ഷന്‍. തന്നോടു മോശമാ‍യി പെരുമാറിയെന്ന പരാതിക്കാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഐജി എം.ആര്‍. അജിത് കുമാറാണ് സിഐ എം.വി.മണികണ്ഠനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മി ഫെയ്സ് ബുക്കിലൂ‍ടെ വെളിപ്പെടുത്തിയ കേസില്‍ സിഐ എം.വി. മണികണ്ഠനെതിരെയും പരാമര്‍ശമുണ്ടായിരുന്നു. പരാതി കൊടുക്കാന്‍ എത്തിയപ്പോള്‍ സിഐ ഉള്‍പ്പെടെയുള്ള ചില പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി.

NO COMMENTS

LEAVE A REPLY