വൃക്ക തകരാര്‍; സുഷമ സ്വരാജ് ആശുപത്രിയില്‍

191

ദില്ലി: വൃക്ക തരാറിലായതിനെ തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആശുപത്രിയില്‍. സുഷമ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വൃക്ക മാറ്റി വയ്ക്കുന്നതിന് വേണ്ട ശാരീരിക പരിശോധനകള്‍ നടത്തുകയാണെന്നും, ഇപ്പോള്‍ ഡയാലിസീസിന് വിധേയമായിരിക്കുകയാണെന്നും സുഷമ ട്വീറ്റില്‍ പറയുന്നു. നവംബര്‍ ഏഴിനാണ് സുഷമയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. ഏപ്രിലിലും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സുഷമ എയിംസില്‍ ചികിത്സ തേടിയിരുന്നു. ഉയര്‍ന്ന പ്രമേഹം വൃക്കയെ ബാധിച്ചതിനെ തുടര്‍ന്ന് സുഷമയ്ക്ക് ഡയാലിസിസ് നടത്തിയതായി എയിംസ് അധികൃതര്‍ അറിയിച്ചു. ഡോ. ബല്‍റാമിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സ നടത്തുന്നത്. 20 വര്‍ഷത്തോളമായി സുഷമ പ്രമേഹ രോഗിയാണ്.