നൈജീരിയയിൽ നിന്ന് നാല് ഇന്ത്യൻ തടവുകാരെ മോചിപ്പിച്ചു

210

ന്യൂഡല്‍ഹി : നൈജീരിയയിൽ കസ്​റ്റഡിയിലായിരുന്ന നാല്​ ഇന്ത്യക്കാരെ മോചിപ്പിച്ചതായി വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്​. നാല്​ പേരില്‍ രണ്ടുപേര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ്​ നടപടി. നൈജീരിയന്‍ അധികൃതര്‍ തങ്ങളെ പിടികൂടി മൂന്നുമാസമായി കസ്​റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന്​ വ്യാസ്​ യാദവ്​ സുഷമ സ്വരാജിനെ അറിയിച്ചിരുന്നു.

തുടര്‍ന്നാണ്​ ഇവരുടെ മോചനത്തിന്​ വഴിവെച്ചത്​. നാവിക കപ്പലില്‍ കുറ്റകൃത്യങ്ങള്‍ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇവരെ അധികൃതര്‍ പിടികൂടിയത്. ഇതേതുടര്‍ന്ന് മൂന്ന് മാസമായി നൈജീരിയയിലെ പ്രധാന പട്ടണങ്ങളിലൊന്നായ ലാഗോസില്‍ കസ്ററഡിയിലായിരുന്നു ഇവര്‍. ‘ക്യാപ്​റ്റന്‍ അതുല്‍ ശര്‍മ, സുധീര്‍ കുമാര്‍, ബല്‍വിന്ദര്‍ ശര്‍മ, വ്യാസ്​ യാദവ്​ എന്നിവ രെ സുരക്ഷിതമായി ഇന്ത്യയിലേക്ക്​ കൊണ്ടു വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്​.’ഇവരുടെ മോചനത്തിനായി ഇടപെടലുകള്‍ നടത്തിയ ഹൈ കമ്മീഷണര്‍ ബി.എന്‍ റെഡ്ഡിക്ക് നന്ദി പറഞ്ഞും നാല് പേരെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചുമാണ് സുഷമയുടെ ട്വീറ്റ്.

NO COMMENTS