പാക്കിസ്ഥാനില്‍ കാണാതായ രണ്ട് മുസ്ലീം പുരോഹിതര്‍ തിങ്കളാഴ്ച നാട്ടിലെത്തുമെന്ന് സുഷമ സ്വരാജ്

194

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ കാണാതായ രണ്ട് മുസ്ലീം പുരോഹിതര്‍ തിങ്കളാഴ്ച നാട്ടിലെത്തുമെന്ന് സുഷമ സ്വരാജ്. കറാച്ചിയിലുള്ള സയ്യിദ് ആസിഫ് അലി നിസാമിയുമായി താന്‍ ഫോണില്‍ സംസാരിച്ചെന്നും സുഷമ പറഞ്ഞു. താന്‍ സുരക്ഷിതനാണെന്നും തിങ്കളാഴ്ച തിരിച്ചെത്തുമെന്നും സയ്യിദ് ആസിഫ് അലി പറഞ്ഞതായി സുഷമ അറിയിച്ചു. ഡല്‍ഹി ഹസ്രാത് നിസാമുദ്ദീന്‍ അലിയ ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍ സയ്യിദ് ആസിഫ് അലി നിസാമിയെയും (80) അനന്തരവന്‍ നസീം നിസാമിയെയും (60) ആണ് ബുധനാഴ്ച കാണാതായത്. പാക്കിസ്ഥാനിലെ സൂഫി ദേവാലയം സന്ദര്‍ശിക്കാനും ബന്ധുക്കളെ കാണാനുമായിരുന്നു ഇരുവരും പോയത്.
കഴിഞ്ഞ ദിവസം പുരോഹിതരെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടു വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍താജ് അസീസും ചര്‍ച്ച നടത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ഇരുവരെയും കണ്ടു കിട്ടിയതായി പാക്കിസ്ഥാന്‍ അറിയിച്ചത്.

NO COMMENTS

LEAVE A REPLY