സംസ്ഥാന എം.പിമാരുടെ യോഗത്തിലേയ്ക്ക് സുരേഷ്ഗോപിയെ ക്ഷണിച്ചില്ലെന്ന് പരാതി

154

ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന എം.പിമാരുടെ യോഗത്തിലേയ്ക്ക് സുരേഷ്ഗോപിയെ ക്ഷണിച്ചില്ലെന്ന് പരാതി. ഇതില്‍ പ്രതിഷേധവുമായി സുരേഷ് ഗോപി രംഗത്തെത്തി. പ്രതിഷേധ പ്രകടനത്തിനിടെ മറ്റ് എം.പിമാര്‍ ഇടപെട്ട് അദ്ദേഹത്തെ സമാധാനിപ്പിച്ചു. ലോകസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ മലയാളി റിച്ചാര്‍ഡ് ഹേയ്ക്കും യോഗത്തിലേയ്ക്ക് ക്ഷണം ലഭിച്ചില്ല. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ പ്രശ്നം ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ യോഗം വിളിച്ചത്. അതേസമയം, കേരളത്തിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് എം.പിമാര്‍ എല്ലാം യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണെന്നും എം.പിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.