സുരേഷ് ഗോപി ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തു

150

തിരുവനന്തപുരം: സുരേഷ് ഗോപി ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്തു. അദ്ദേഹം നിലവില്‍ ബിജെപിയുടെ രാജ്യസഭ എംപിയാണ്. സുരേഷ് ഗോപി ബിജെപിയുടെ സംസ്ഥാന പ്രവര്‍ത്തക സമിതിയിലും അംഗമാണ്. ബിജെപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നെങ്കിലും ബിജെപി അംഗത്വം എടുത്തിരുന്നില്ല.തെരഞ്ഞെടുപ്പിലെ താരപ്രചാരകനായിരുന്നു സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കൊപ്പം താരത്തിന് പ്രത്യേക ഇരിപ്പടമുണ്ടായിരുന്നു.മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സുരേഷ് ഗോപിയെ രാജ്യസഭാ എംപി ആക്കിയത്. കലാകാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രപതിക്ക് നിര്‍ദ്ദേശിച്ചത്.

NO COMMENTS

LEAVE A REPLY