സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധിയില്‍ സര്‍ക്കാരിനെ അനുകൂലിച്ച്‌ സുരേഷ് ഗോപി

164

തിരുവനന്തപുരം: സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധിയില്‍ സര്‍ക്കാരിനെ അനുകൂലിച്ച്‌ ബിജെപി എം പി സുരേഷ് ഗോപി. വിഷയത്തെ രാഷ്ട്രീയപരമായല്ല മനുഷ്യത്വപരമായി കാണണമെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കേസിലെ വിധി സര്‍ക്കാരിന്റെ വീഴ്ച്ചയെന്ന് പറയാനാകില്ല.
രാഷ്ട്രീയത്തിന് ഇക്കാര്യത്തില്‍ കൈകടത്താനോ ഇതിനകത്ത് എന്തെങ്കിലും അധികമായി ചെയ്യാനോ ഇല്ല. സൗമ്യ വധകേസില്‍ മാത്രമല്ല നിരവധി കേസുകളില്‍ മുന്‍പും ഇത്തരത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. വാദമുഖങ്ങളാണ് വിധിയിലേക്ക് നയിക്കുന്നതെന്നും അതില്‍ കോടതിയേയോ ജഡ്ജിയേയോ കുറ്റം പറയാനാകില്ലെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.വധശിക്ഷ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള മരുന്നല്ലെന്നും പക്ഷേ കഠിനമായ വേദന തന്നെ ഇത്തരം പ്രതികള്‍ക്ക് നല്‍കണമെന്നും സുരേഷ്ഗോപി എംപി പറഞ്ഞു.സൗമ്യ വധകേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസ് നടത്തിപ്പിലെ സര്‍ക്കാരിന്റെ അനാസ്ഥയാണ് വിധശിക്ഷ റദ്ദാക്കാന്‍ ഇടയാക്കിയത് എന്നായിരുന്നു മുഖ്യവിമര്‍ശനം. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ പിന്തുണച്ച്‌ സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY