ന്യൂഡല്‍ഹി• കാവേരി നദീജല തര്‍ക്കവമായി ബന്ധപ്പെട്ടു തമിഴ്നാട്ടിലും കര്‍ണാടകയിലും തുടരുന്ന അക്രമങ്ങള്‍ക്കെതിരെ സുപ്രീംകോടതി. കോടതി വിധി ധിക്കരിക്കുന്നതിനോ നിയമം കയ്യിലെടുക്കാനോ ആര്‍ക്കും അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. അക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടിയെടുക്കണം. നടപടികളെക്കുറിച്ചു ചൊവ്വാഴ്ച മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇരു സംസ്ഥാനങ്ങളിലും സമാധാനം നിലനിര്‍ത്താന്‍ ജനങ്ങള്‍ സഹകരിക്കണം. പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നില്ലെന്നും നാശനഷ്ടങ്ങളില്ലെന്നും ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ കര്‍ണാടകയ്ക്കും തമിഴ്നാടിനും കോടതി നോട്ടീസ് അയച്ചു.കാവേരിയില്‍നിന്നും തമിഴ്നാടിനു ജലം വിട്ടുനല്‍കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കര്‍ണാടകയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. തമിഴ്നാട് റജിസ്ട്രേഷന്‍ വാഹനങ്ങള്‍ കത്തിക്കുകയും സ്ഥാപനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ബെംഗളൂരു – മൈസൂരു ദേശീയപാത ഉപരോധിച്ചതോടെ ഗതാഗതവും തടസ്സപ്പെട്ടു.