സ്വാശ്രയ മെഡിക്കല്‍ സീറ്റ് റദ്ദാക്കിയ വിധിയില്‍ മാറ്റമില്ലെന്ന് സുപ്രീം കോടതി

167

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ സീറ്റ് റദ്ദാക്കിയ വിധിയില്‍ മാറ്റമില്ലെന്ന് സുപ്രീം കോടതി. പാലക്കാട് കരുണ മെഡിക്കല്‍ കോളജിലെയും കണ്ണൂര്‍ മെഡിക്കല്‍ കോളജിലെയുമാണ് പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയത്. നടപടിക്രമങ്ങള്‍ പാലിച്ചല്ല പ്രവേശനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 150 സീറ്റുകളിലേക്കും കരുണ മെഡിക്കല്‍ കോളേജിലെ 30 സീറ്റുകളിലേക്കുമുള്ള പ്രവേശനമാണ് കോടതി റദ്ദാക്കിയത്.

NO COMMENTS

LEAVE A REPLY