മുസ്ലീം സമുദായത്തിലെ മുത്തലാഖിനെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ക്കും

155

ന്യുഡല്‍ഹി: മുസ്ലീം സമുദായത്തിലെ മുത്തലാഖിനെ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ എതിര്‍ക്കും. സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാകും സര്‍ക്കാര്‍ എതിര്‍പ്പ് രേഖപ്പെടുത്തുക. കേസില്‍, ഈ മാസം അവസാനത്തോടെ നിയമമന്ത്രാലയം വിശദമായ മറുപടി നല്‍കും.മുത്തലാഖിന്‍റെ വിഷയം ഏകീകൃത സിവില്‍ കോഡിന്‍റെ പരിധിയില്‍ കാണരുതെന്ന് നിയമമന്ത്രാലയ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കാനാകില്ല. പുരുഷന് തുല്യമായ അവകാശങ്ങള്‍ സ്ത്രീകള്‍ക്കും ഭരണഘടന നല്‍കുന്നുണ്ടെന്നും മന്ത്രാലയ പ്രതിനിധികള്‍ പറഞ്ഞു.പാകിസ്താനിലോ ബംാദേശിലോ പോലും മുത്തലാഖ് നിലവിലില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ കുട്ടിച്ചേര്‍ത്തു.മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി, മനോഹര്‍ പരീഖര്‍, മനേക ഗാന്ധി എന്നിവര്‍ കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY