നോട്ടുകള്‍ അസാധുവാക്കല്‍ : ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി

157

ന്യൂഡല്‍ഹി • രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ സുപ്രീംകോടതി ഇടപെടുന്നു. കേന്ദ്രത്തിന്റെ നടപടിയിലെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ജനങ്ങളുടെ ദുരിതം പരിശോധിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണം. കോടതിക്കു മുന്നിലെത്തിയ പൊതുതാല്‍പര്യ ഹര്‍ജികളിലാണ് നിരീക്ഷണം. വിശദമായ വാദം വേണമെന്നും ഇതിനായി അടുത്ത വെള്ളിയാഴ്ച പ്രത്യേകമായി കേസ് കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ ഹാജരായ കപില്‍ സിബലും സര്‍ക്കാരിനായി ഹാജരായ അറ്റോര്‍ണി ജനറലും തമ്മില്‍ ശക്തമായ വാദമാണ് കോടതിയില്‍ നടന്നത്. നോട്ടുപ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചുവരികയാണെന്നും ദുരിതത്തിന് വലിയരീതിയില്‍ കുറവ് വന്നിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. എന്നാല്‍, ജനങ്ങളുടെ ദുരിതം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പല എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ തിരക്കാണെന്നും കപില്‍ സിബല്‍ വാദിച്ചു.

NO COMMENTS

LEAVE A REPLY