ശബരിമലയിലെ സ്ത്രീപ്രവേശനം ; പുന:പരിശോധന ഹർജി അടിയന്തിരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി

140

ന്യൂഡല്‍ഹി : ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെ സമര്‍പ്പിച്ച പുന:പരിശോധന ഹർജികള്‍ സുപ്രീം കോടതി അടിയന്തിരമായി പരിഗണിക്കില്ല. ദേശീയ അയ്യപ്പ ഭക്ത സംഘം സമര്‍പ്പിച്ച ഹർജിയാണ് അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കാനാകില്ലെന്നും ക്രമപ്രകാരമെ പരിഗണിക്കുവെന്നും ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗഗോയ് വ്യക്തമാക്കിയത്. ഹർജി അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കണമെന്നും വിഷയത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങുന്നതെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ ഇത് പരിഗണിക്കാന്‍ തയ്യാറാകാതിരുന്ന കോടതി ഈ ഹർജി മറ്റ് പുന:പരിശോധന ഹർജികള്‍ക്കൊപ്പം ലിസ്റ്റ് ചെയ്യുകയായിരുന്നു. ഹരജി അതിന്റെ മുറപ്രകാരം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ശബരിമലയില്‍ ചടങ്ങുകള്‍ തുടങ്ങുന്ന സമയം അടുത്തുവെന്നും കോടതി 12-ാംതിയ്യതി പൂജ അവധിക്ക് പ്രവേശിക്കും മുമ്പ് ഹർജി പരിഗണിക്കണമെന്നും അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അക്കാര്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറായില്ല.

NO COMMENTS