തെരുവുനായ പ്രശ്നം കേരളത്തില്‍ മാത്രം ഇത്ര രൂക്ഷമാകുന്നത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി

164

ന്യൂഡല്‍ഹി : തെരുവുനായ പ്രശ്നം കേരളത്തില്‍ മാത്രം ഇത്ര രൂക്ഷമാകുന്നത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി. നായയുടെ കടിയേറ്റ് മരണപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേരളത്തിലെ തെരുവുനായ ശല്യത്തെ കുറിച്ച്‌ പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കവേയാണ് കോടതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. അതേസമയം, കടിയേല്‍ക്കുന്നവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കുന്നത് പ്രായോഗികമല്ലെന്നും ഇതുവരെ കൊല്ലപ്പെട്ടവര്‍ക്കെല്ലാം നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാനത്തെ തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ അവയുടെ എണ്ണം കുറയ്ക്കണമെന്നും അതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി വേണമെന്നും ആണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വന്ധ്യംകരണത്തിലൂടെ മാത്രം തെരുവുനായ പ്രശ്നത്തിന് പരിഹാരം കാണാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ തെരുവുനായ്ക്കളെ കൊല്ലാന്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY