കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിന് ശബ്ദവോട്ട് പാടില്ലെന്ന് സുപ്രീം കോടതി

195

ന്യൂഡല്‍ഹി : കര്‍ണാടക നിയമസഭയിലെ വിശ്വാസവോട്ടെടുപ്പില്‍ ശബ്ദ വോട്ട് നടത്തരുതെന്ന് സുപ്രീം കോടതി. ചെറിയ വ്യത്യാസം മാത്രമാണ് കക്ഷി നിലയിലുള്ളതെന്നതിനാലും കൂറുമാറി വോട്ട് ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നതടക്കമുള്ള കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ശബ്ദവോട്ട് ഇന്ന് കര്‍ണ്ണാടക നിയമസഭയില്‍ നടത്താനാവില്ല. കെ.ജി ബൊപ്പയ്യ ഇത്തരത്തില്‍ ശബ്ദ വോട്ടെടുപ്പ് നടത്തി യെദിയുരപ്പയെ സഹായിക്കുമെന്ന ആശങ്കയിലാണ് ഇക്കാര്യം കോണ്‍ഗ്രസും ജെഡിഎസും സുപ്രീം കോടതിയിലെത്തിച്ചത്.
പാര്‍ലമെന്റിലും മറ്റും ഭരണകക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളപ്പോള്‍ തീരുമാനങ്ങളെ അനുകൂലിക്കുന്നവര്‍ യെസ് എന്നും അല്ലാത്തവര്‍ നോ എന്നും പറഞ്ഞ ശേഷം താന്‍ കേട്ടത് എസ് എന്നാണെന്ന പ്രഖ്യാപനത്തോടെ സ്പീക്കര്‍ ഭരണകക്ഷിക്ക് അനുകൂല തീരുമാനമെടുക്കുന്ന രീതിയാണ് ശബ്ദ വോട്ടെടുപ്പ്.

NO COMMENTS