ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ നടപടി : ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു

192

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയ നടപടിയില്‍ കോണ്‍ഗ്രസ് രാജ്യസഭാ എം.പിമാരായ പ്രതാപ് സിംഗ് ബജ്വ, അമീ ഹര്‍ഷ്ദറായ് യജ്‌നിക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി തീരുമാനം. ജസ്റ്റിസ് എസ്.എ ബോബ്ദെ, എ.കെ സിക്രി, എന്‍.വി രമണ, അരുണ്‍ മിശ്ര, ആദര്‍ശ് മിശ്ര എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചായിരിക്കും ഹര്‍ജി പരിഗണിക്കുക. ചൊവ്വാഴ്ച കേസില്‍ വാദം കേള്‍ക്കും. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് രാജ്യസഭാ അധ്യക്ഷന്‍ നോട്ടീസ് തള്ളിയത്. അത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

NO COMMENTS