സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

201

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന്‍ വ്യക്തമാക്കിയത് സ്വവര്‍ഗ്ഗാനുരാഗികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു തീരുമാനം. സമൂഹത്തിന്റെ ധാര്‍മികത കാലത്തിനൊത്ത് മാറുന്നതാണെന്ന് ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി വ്യക്തമാക്കുകയും ചെയ്തു. നിയമം ജീവിതത്തിന് ഒപ്പമാണ് സഞ്ചരിക്കേണ്ടതെന്നും, സ്വയം തെരഞ്ഞെടുപ്പിന്റെ പേരില്‍ ഒരു വിഭാഗത്തിന് എന്നും ഭയത്തോടെ ജീവിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മുമ്പ് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന് വിധിച്ചിരുന്നു.

NO COMMENTS