പടക്ക വില്‍പ്പന നിരോധനം : ഉത്തരവില്‍ വര്‍ഗീയത കലര്‍ത്തരുതെന്ന് സുപ്രീം കോടതി

222

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധിച്ചു കൊണ്ടുള്ള ഉത്തരവില്‍ വര്‍ഗീയത കലര്‍ത്തരുതെന്ന് സുപ്രീം കോടതി. നിരോധന ഉത്തരവില്‍ വര്‍ഗീയതയുടെ നിറം കലര്‍ത്താന്‍ ശ്രമിക്കുന്നതില്‍ ദുഃഖമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പടക്കം പൊട്ടിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടില്ല. നിരോധനം പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്‍പ് വില്‍പ്പന നടന്നിട്ടുണ്ട്. ആഘോഷങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. ഇത്തവണത്തേത് പടക്കങ്ങള്‍ ഇല്ലാത്ത ദീപാവലി ആയിരിക്കില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ പടക്കവില്‍പ്പന നിരോധിച്ചു കൊണ്ടുള്ള കോടതി വിധിക്കെതിരെ തലസ്ഥാനത്തെ പടക്കവില്‍പ്പനക്കാരാണ് കോടതിയെ സമീപിച്ചത്.

NO COMMENTS