ശബരിമല സ്ത്രീ പ്രവേശനം: ഹര്‍ജി ഭരണഘടനാ ബഞ്ചിനു വിട്ടു

187

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിനു വിട്ടു. അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് കേസ് പരിഗണിക്കുക. പ്രവേശന വിലക്ക് സ്ത്രീകളുടെ അവകാശത്തിന്റെ ലംഘനമാണോയെന്ന് പരിശോധിക്കും. പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്ന ആവശ്യവും പരിഗണിക്കും. ക്ഷേത്ര പ്രവേശന നിയമത്തിലെ വകുപ്പുകളും പരിശോധിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് തീരുമാനമെടുത്തത്. പത്തിനും അന്‍പതിനുമിടക്ക് പ്രായമുളള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് മുമ്ബ് വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും പരിശോധിക്കുമെന്നും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്കു നിഷേധിക്കുന്നുണ്ടെന്ന പരാതി പരിഗണിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു. പത്തിനും അമ്ബതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ഹരജിക്കാരായ യംഗ് ലോയേഴ്സ് യൂനിയന്‍ ഉന്നയിച്ചിരുന്നു.

NO COMMENTS