ഗോരക്ഷകരുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് സംസ്ഥാനം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

137

ന്യൂഡല്‍ഹി: ഗോരക്ഷകരുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് സംസ്ഥാനം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. നിയമം കയ്യിലെടുക്കുന്നവരെ കര്‍ശനമായി നേരിടണമെന്നും സുപ്രീംകോടതി അറിയിച്ചു. മാത്രമല്ല, ഗോരക്ഷകര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്‌ കോടതിയില്‍ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കിയോ എന്ന് ഒക്ടോബര്‍ 13-നകം സംസ്ഥാനങ്ങള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

NO COMMENTS