അട്ടിമറിക്കൂലി ആവശ്യപ്പെട്ട് സപ്ലൈകോയ്ക്ക് കടല കൊണ്ടുവന്ന ലോറി തടഞ്ഞു

116

തിരുവനന്തപുരം: വലിയതുറ ഡിപ്പോയില്‍ ട്രേഡ് യൂണിയനുകള്‍ സപ്ലൈകോയ്ക്ക് കൊണ്ടുവന്ന ഒരു ലോഡ് കടല ഇറക്കുന്നതിന് ലോറി തിരുവനന്തപുരത്ത് തടഞ്ഞിട്ടു. അട്ടിമറിക്കൂലി ചോദിച്ചുകൊണ്ടാണ് ലോറി തടഞ്ഞിട്ടിരുന്നത്. ഒരുലോഡ് ഇറക്കുന്നതിനായി 13,000 രൂപയാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. 600 ചാക്ക് കടലയാണ് തൊഴിലാളികളുടെ പ്രതിഷേധത്തിനെ തുടര്‍ന്ന് ഇറക്കാന്‍ കഴിയാതിരുന്നത്.

ഇറക്കുമതി കൂലി അല്ലാതെ അട്ടിമറിക്കൂലി നല്‍കാനാവില്ലെന്ന നിലപാടിലാണ് ഭക്ഷ്യവകുപ്പ്. അതേസമയം സപ്ലൈയ്‌കോയ്ക്ക് സാധനങ്ങള്‍ എത്തിച്ച ലോറി തടഞ്ഞ സംഭവത്തില്‍ പ്രശ്‌നപരിഹാരത്തിന് ഭക്ഷ്യവകുപ്പ് കോവിഡ് വാര്‍ റൂമിനെ സമീപിച്ചു.സംഭവവുമായി ബന്ധപ്പെട്ട് തഹസില്‍ദാറും പോലീസും തൊഴിലാളിയൂണിയനുകളുമായി ചര്‍ച്ച നടത്തി.

NO COMMENTS