സൂര്യാഘാതം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.,

176

തിരുവനന്തവുരം: സൂര്യതാപം കൊണ്ട് ഉണ്ടാ കുന്ന പ്രശ്നങ്ങളെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ഉഷ്ണദുരന്തം, സൂര്യാഘാതം , പൊള്ളൽ എന്നിവയാണ് ദുരന്തങ്ങൾ .അതു പോലെ സൂര്യതാപം കൊണ്ട് മരിക്കുന്നവ രു ടെ കുടുംബത്തിന് നാലു ലക്ഷം രൂപ ധനസഹായം നൽകാ നും പ്രഖ്യാപിച്ചു.

അറുപത് ശതമാനം കാഴ്ച നഷ്ടപ്പെട്ടവർക്ക് 59, 100 രുപയും , 60 ശതമാനത്തിലധികം കാഴ്ച നഷ്ടപ്പെട്ടവർക്ക് രണ്ട് ലക്ഷം രൂപയും നൽകാനാണ് തീരുമാനം. സൂര്യതാപം മൂലം നഷ്ടമാവുന്ന മൃഗങ്ങൾക്കും ധനസഹായം ഏർപ്പെടുത്തിയിട്ടുണ്ട്.കറവുമൃഗങ്ങൾക്ക് 30,000 രൂപയും ഭാരം വലിക്കുന്ന മൃഗങ്ങൾക്ക് 25,000 രൂപയും കോഴി ഒന്നിന് 50 രൂപയും നൽകും.നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മറ്റിയാണ് ഇങ്ങനെ ഒരു തിരു മാനം എടുത്തത്.

NO COMMENTS