നോട്ട് പിന്‍വലിക്കല്‍ ധീരമായ നടപടി; നോട്ട് നിരോധനത്തെ പ്രകീര്‍ത്തിച്ച്‌ ഗൂഗിള്‍ സി ഇ ഒ

243

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടി രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കുന്നതിന് തീരുമാനം കാരണമാവുമെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ. ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുന്ദര്‍പിച്ചെ നോട്ട് പിന്‍വലിക്കലിനെ പ്രകീര്‍ത്തിച്ച്‌ അഭിപ്രായ പ്രകടനം നടത്തിയത്. ഇന്ത്യയിലെ ജനങ്ങളുടെ കൈവശം മൊബൈല്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉണ്ട്. ഇത് കൂടുതലായി ഉപയോഗപ്പെടുത്താന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നത് കൊണ്ട് സാധിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഇന്ത്യ വികസിപ്പിച്ചെടുത്ത യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് സംവിധാനം പല രാജ്യങ്ങളിലും നിലവിലില്ലെന്നും ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ കൈവരിച്ച പുരോഗതിയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും പിച്ചെ പറഞ്ഞു. ഈ വിഷയത്തില്‍ ഞാനൊരു വിദഗ്ധനല്ല, എങ്കിലും ഗൂഗിളിന്റെ ഭാഗത്ത് നിന്ന് നോക്കുമ്ബോള്‍ നോട്ട് പിന്‍വലിക്കല്‍ ധീരമായ നടപടിയാണെന്ന് സുന്ദര്‍ പിച്ചെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഗൂഗിളിന് മികച്ച വര്‍ഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ പുരോഗതി ഉണ്ടാക്കാന്‍ സാധിച്ചു. ഗൂഗിള്‍ പിക്സല്‍, ഗൂഗിള്‍ ഹോം, ഗൂഗിള്‍ അസിസ്റ്റ് പോലുള്ള നിരവധി പുതിയ ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞ വര്‍ഷം കമ്ബനി അവതരിപ്പിച്ചു. പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിളെന്നും സുന്ദര്‍ പിച്ചെ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY