ഓണ്‍ലൈന്‍ പീഡനത്തെ തുടര്‍ന്ന് ഗായിക ആത്മഹത്യയ്ക്ക് ശ്രമിച്ചു

210

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പീഡനത്തെ തുടര്‍ന്ന് ഗായിക ആത്മഹത്യയ്ക്ക് ശ്രമിച്ചു. എലിവിഷം കഴിച്ചാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്.യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. നാടന്‍ പാട്ടുകാരിയായ യുവതിക്കെതിരെ പോലീസ് പട്ടികജാതി പട്ടികവര്‍ഗ നിയമനുസരിച്ച്‌ ഇക്കഴിഞ്ഞ ജൂലൈയില്‍ കേസെടുത്തിരുന്നു. ഒരു പ്രത്യേക സമുദായത്തിനെതിരെ തന്റെ പാട്ടിലൂടെ ഗായിക പ്രതികരിച്ചതാണ് കേസിന് വഴിയൊരുക്കിയത്. ഇതേ തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്താന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ഗുരുഗ്രാമം സ്വദേശിയായ ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ ഗായികയ്ക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.
ഇക്കാര്യം ഗായിക ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗുര്‍ഗാവൂണ്‍ സ്വദേശിക്കെതിരെ പോലീസ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY