അമ്മയുടെ മൃതദേഹത്തോടൊപ്പം കഴിഞ്ഞ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി

204

ന്യൂഡല്‍ഹി: രണ്ട് ദിവസം അമ്മയുടെ മൃതദേഹത്തോടൊപ്പം കഴിഞ്ഞ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി. തളര്‍ച്ചയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റി. ന്യൂഡല്‍ഹി സ്വദേശി ദീപയുടെ കുഞ്ഞിനെയാണ് രണ്ട് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയത്. ദാമ്ബത്യ പ്രശ്നം മൂലം ദീപ ആത്മഹത്യ ചെയ്യുകയായിരുന്നു.ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടര്‍ന്ന് ദീപയുടെ സഹോദരി അന്വേഷിച്ചെത്തിയപ്പോള്‍ ദീപയുടെ വീട് ഉള്ളില്‍ നിന്നും പൂട്ടിയിരിക്കുകയായിരുന്നു. തുടര്‍ന്ന് സഹോദരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് കയറിയ പോലീസ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന ദീപയുടെ മൃതദേഹവും നിലത്ത് തളര്‍ന്ന് കിടക്കുന്ന കുഞ്ഞിനെയുമാണ് കണ്ടത്.ദാമ്ബത്യ പ്രശ്നം മൂലം മൂന്നു നാലു മാസമായി ഭര്‍ത്താവ് മുകുളുമായി അകന്നു കഴിയുകയായിരുന്നു ദീപ.

NO COMMENTS

LEAVE A REPLY