പിതാവ് വഴക്കു പറഞ്ഞതില്‍ മനംനൊന്ത് പെണ്‍കുട്ടി ആറാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

200

താനെ : വീട്ടിലെത്താന്‍ വൈകിയത് പിതാവ് വഴക്കു പറഞ്ഞതില്‍ മനംനൊന്ത് പെണ്‍കുട്ടി ആറാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. അമര്‍നാഥില്‍ ഞായറാഴ്ച രാത്രി 12.5നായിരുന്നു സംഭവം. സാനിയ ബഷീര്‍ ഷെയ്ഖ് (15) എസ്‌എസ്സി വിദ്യാര്‍ത്ഥിയാണ്.നവരാത്രിയുടെ ഭാഗമായുള്ള ദാന്‍ഡിയ നൃത്തത്തില്‍ പങ്കെടുത്ത് സാനിയ വീട്ടിലെത്തിയത് വൈകിയാണെന്ന് പിതാവ് ബഷീര്‍ ഷെയ്ഖ് പറഞ്ഞു. തിരികെ വീട്ടിലെത്തിയപ്പോള്‍ സാനിയയെ പഠനത്തില്‍ ശ്രദ്ധവേണം, കളികളുമായി നടക്കാന്‍ പാടില്ല എന്ന രീതിയില്‍ പിതാവ് ഷെയ്ഖ് വഴക്കു പറഞ്ഞു. ദേഷ്യം പിടിച്ച ഷെയ്ഖ് പറഞ്ഞത് സാനിയയ്ക്ക് വിഷമമുണ്ടാക്കി. തുടര്‍ന്ന് ടെറസിലേക്ക് ഓടിയ പെണ്‍കുട്ടി അവിടുന്ന് ചാടി ജീവനൊടുക്കുകയായിരുന്നു.ഉടന്‍ തന്നെ സാനിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അപകടമരണത്തിന് പോലീസ് കേസെടുത്തു.