കോര്‍പറേറ്റ്കാര്യ മുന്‍ ഡയറക്ടര്‍ ജനറല്‍ ബി.കെ.ബന്‍സലിനെയും മകന്‍ യോഗേശിനെയും വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

190

ന്യൂഡല്‍ഹി • കൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ട കോര്‍പറേറ്റ്കാര്യ മുന്‍ ഡയറക്ടര്‍ ജനറല്‍ ബി.കെ.ബന്‍സലിനെയും മകന്‍ യോഗേശി (28) നെയും വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. രണ്ടു മുറികളിലായാണ് ഇരുവരെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 8.40 ഓടെ മരണം സംഭവിച്ചുവെന്നാണ് പൊലീസ് നിഗമനം.
രാവിലെ വീട്ടില്‍ ജോലിക്കെത്തിയ ആള്‍ മുന്‍വശത്തെ വാതില്‍ തുറന്നുകിടക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് രണ്ടുമുറികളിലായി ബന്‍സാലിനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്​. വീട്ടിലെ വിവിധ മുറികളിലായി വച്ചിരുന്ന ആത്മഹത്യ കുറിപ്പിന്റെ പകര്‍പ്പുകള്‍ പൊലീസ് കണ്ടെടുത്തു. ഇവയ്ക്കൊപ്പം കുടുംബചിത്രവും വച്ചിരുന്നു.കഴിഞ്ഞ ജൂലൈ 17 നാണ് കൈക്കൂലിക്കേസില്‍ ബന്‍സല്‍ അറസ്റ്റിലായത്. ഓഗസ്റ്റ് 26 ന് ജാമ്യത്തിലിറങ്ങി. മരുന്നുകമ്ബനിയില്‍നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു ബന്‍സലിനെതിരായ കേസ്. ഇതില്‍ ഒന്‍പതു ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെയാണ് അറസ്റ്റിലായത്.അറസ്റ്റിനുപിന്നാലെ ഭാര്യ സത്യബാല (57), മകള്‍ നേഹ (27) എന്നിവരെ മധു വിഹാറിലെ നീല്‍കാന്ത് അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിബിഐ വീട് റെയ്ഡ് ചെയ്തതിലും ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതിലും മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് എഴുതിയ രണ്ട് ആത്മഹത്യാക്കുറിപ്പുകളും പൊലീസ് കണ്ടെടുത്തിരുന്നു.

NO COMMENTS

LEAVE A REPLY