ഹൈദരാബാദ്: ഓടുന്ന കാറിന് മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കി. അപടക മരണമെന്ന് കരുതിയ സംഭവം സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ആത്മഹത്യയെന്ന് തെളിയുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഹൈദരാബാദിലെ ലംഗാര്‍ ഹൊസുവില്‍ വൈകുന്നേരം 5.30ന് ആണ് സംഭവം നടന്നത്. മീഡയന് സമീപം നിന്ന യുവാവ് ഒരു ഡോക്ടര്‍ ഓടിച്ചിരുന്ന മാരുതി എര്‍ട്ടിഗ കാറിന് മുന്നിലേക്ക് ചാടുകയായിരുന്നു.സി.സി.ടി.വി ദൃശ്യത്തിന്‍റെ സൂക്ഷ്മ പരിശോധനയിലാണ് സംഭവം ആത്മഹത്യയാണെന്ന് വ്യക്തമായത്. ഡോ. എം.എ ബാരി എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. നാല്‍പ്പതുകാരനായ യുവാവാണ് മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ അടുത്തെിയപ്പോള്‍ ഇയാള്‍ മുന്നിലേക്ക് ചാടുകയായിരുന്നെന്ന് ബാരി പറഞ്ഞു.തന്‍റെ കാര്‍ കടന്നു പോകുന്നതിന് തൊട്ട് മുന്‍പ് മറ്റൊരു വാഹനത്തിന് മുന്നിലേക്കും ഇയാള്‍ ചാടാന്‍ ശ്രമിച്ചതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബാരി പറഞ്ഞു.സി.സി.ടി.വി ദൃശ്യത്തില്‍ ആത്മഹത്യ വ്യക്തമായതോടെ ബാരിയുടെ കാര്‍ പോലീസ് വിട്ടു കൊടുത്തു. സി.സി.ടി.വി തെളിവ് ഇല്ലായിരുന്നെങ്കില്‍ താന്‍ കൊലക്കേസില്‍ പ്രതിയാകേണ്ടി വരുമായിരുന്നെന്നും ഇയാള്‍ പറഞ്ഞു.