ഹൈദരാബാദ് യുണിവേഴ്സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

164

ഹൈദരാബാദ്: ഹൈദരാബാദ് യുണിവേഴ്സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. ഫൈന്‍ ആര്‍ട്സ് ബിരുദാനന്തര വിദ്യാര്‍ത്ഥി പ്രവീണ്‍ നല്ലിയാണ് മരിച്ചത്. ആത്മഹത്യ തന്നെയാണെന്ന് ഉറപ്പിച്ചെങ്കിലും പ്രവീണ്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല.ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. യൂണിവേഴ്സിറ്റിയില്‍ നിന്ന് അന്‍പതു കിലോ മീറ്റര്‍ അകലെ ശാദ്നഗര്‍ സ്വദേശിയാണ് പ്രവീണ്‍.ജൂലൈയിലാണ് പ്രവീണ്‍ യുണിവേഴ്സിറ്റിയില്‍ എത്തിയത്. പ്രവീണ്‍ പിന്നോക്ക വിഭാഗത്തില്‍ പെടുന്ന ആളാണെന്ന് സഹപാഠികള്‍ പറഞ്ഞു. രോഹിത് വേമുലയുടെ ആത്മഹത്യയ്ക്ക് പിന്നാലെ പ്രവീണിന്‍റെ ആത്മഹത്യയും പോലീസിനെ കുഴക്കുന്നു.

NO COMMENTS

LEAVE A REPLY