പതിനെട്ടുകാരന്‍ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

290

തമിഴ്നാട്: പതിനെട്ടുകാരന്‍ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. സേലത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു കുട്ടി മരിച്ചത്സേലത്തെ വീരഗണുവിലെ സ്കൂളില്‍ പത്താം തരം വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ശനിയാഴ്ച വൈകിട്ട് കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോയതായിരുന്നു. നേരം വളരെ വൈകിയിട്ടും വീട്ടിലെത്തിയില്ല. അമ്മ അന്വേഷിച്ചിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഞായറാഴ്ച ഉച്ചയോടുകൂടി കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ ഒരു തടാകത്തിനരികില്‍ ഗ്രാമവാസികള്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും കുട്ടിയുടെ മാതാവിനെ വിവരമറിയിക്കുകയുമായിരുന്നു.പെണ്‍കുട്ടിയുടെ വീടിന് സമിപത്തെ പതിനെട്ടുകാരന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി അമ്മയോട് പറഞ്ഞെങ്കിലും പരാതി നല്‍കിയില്ല. തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് വിഷം കഴിച്ച്‌ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചരുന്നു പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയില്‍ വീരഗണുര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു

NO COMMENTS

LEAVE A REPLY