ലോ അക്കാദമിക്ക് മുന്നിലെ മരത്തില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി

173

തിരുവനന്തപുരം: ലോ അക്കാദമിക്ക് മുന്നില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി. കോളേജിന് മുന്നിലെ മരത്തിന് മുകളില്‍ കയറിയ എ.ബി.വി.പി പ്രവര്‍ത്തകനാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. കഴുത്തില്‍ കയര്‍ കുരുക്കിയാണ് വിദ്യാര്‍ത്ഥി മരത്തിന് മുകളില്‍ തുടരുന്നത്. ഇയാളുടെ കൈയ്യില്‍ വിഷക്കുപ്പിയും ഉണ്ടെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഫയര്‍ ഫോഴ്സ് ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും താഴെയിറങ്ങാന്‍ ഇയാള്‍ തയ്യാറാവുന്നില്ല. കനത്ത പൊലീസ് കാവലും സ്ഥലത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോ അക്കാദമിക്ക് മുന്നിലെ റോഡ് സംയുക്ത സമരസമിതി ഉപരോധിച്ചുകൊണ്ടിരിക്കുന്നു.

NO COMMENTS

LEAVE A REPLY