നെഹ്‌റു ഗ്രൂപ്പിന്‍റെ മെഡിക്കല്‍ കോളേജില്‍ രണ്ട് ജീവനക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു

218

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളേജിലെ രണ്ട് ജീവനക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ആസിഡ് അകത്തു ചെന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ട് പെണ്‍കുട്ടികളും വെന്‍റിലേറ്ററിലാണ്. പേലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഒരു മാസം മുന്‍പ് രാജിക്കത്ത് നല്‍കിയ ശേഷം നോട്ടീസ് പിരീയഡ് അവസാനിക്കുന്ന അവസാന ദിനമായിരുന്നു ഇന്നലെ. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നൈട്രിക് ആസിഡാണ് ഇരുവരും കഴിച്ചിരിക്കുന്നതെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.പെണ്‍കുട്ടികളുടെ നില ഗുരുതരമാണ്. ആത്മഹത്യക്ക് ശ്രമിച്ച കുട്ടികള്‍ സൗഹൃദത്തിലായിരുന്നുവെന്നും ആത്മഹത്യശ്രമത്തിന് പിന്നിലെ കാരണം അറിയില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

NO COMMENTS

LEAVE A REPLY