ഫെയ്‌സ്ബുക്കില്‍ ലൈവ് നല്‍കി പതിനാലുകാരി ആത്മഹത്യ ചെയ്തു

196

മിയാമി: ഫെയ്‌സ്ബുക്കില്‍ ലൈവ് നല്‍കി പതിനാലുകാരി ആത്മഹത്യ ചെയ്തു. ഫ്‌ളോറിഡയിലെ മിയാമിയിലാണ് നാക്കിയ വെനാന്റ് എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടാണ് നാക്കിയ മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മാതാപിതാക്കള്‍ ഉറങ്ങുന്ന സമയം നോക്കി വീട്ടിലെ ബാത്ത്‌റൂമില്‍ നാക്കിയ കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവം ലൈവായി ഫെയ്‌സ്ബുക്കില്‍ കണ്ട നാക്കിയയുടെ സുഹൃത്ത് പൊലീസില്‍ വിവരമറിയിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നു.
ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കളില്‍ നിന്നും രക്ഷനേടുന്നതിന് വേണ്ടിയാണ് നാക്കിയ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY