നീലേശ്വരത്ത് ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

203

കാസര്‍ഗോഡ്: കാസര്‍ഗോഡ് നീലേശ്വരത്ത് ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം ചിറപ്പുറം പാലക്കാട്ടെ മധു-ശാന്ത ദമ്പതികളുടെ മകളും പരിയാരം മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയുമായ അമിതയാണ് മരിച്ചത് . പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. മാതാവ് ശാന്ത കുളിക്കാന്‍ പോയ സമയത്താണ് സംഭവം. അമിതയെ കാണാതായതോടെ അന്വേഷിച്ച് കിടപ്പുമുറിയിലെത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും അമിത മരിച്ചിരുന്നു.
നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ് മധു ഗള്‍ഫിലാണ്. മധു എത്തിയ ശേഷം സംസ്‌ക്കരിക്കും. ഏകസഹോദരി അമൃത ഫാര്‍മസിസ്റ്റാണ്.

NO COMMENTS

LEAVE A REPLY